വിശ്വമലയാളം (കവിത)




അക്ഷരപ്പായസ്സമൂട്ടിയെന്നമ്മയ-
ന്നാരാമ വനിയില്‍ വിടര്‍ന്നൊരാ
പ്പൂമൊട്ടു കാട്ടിയിട്ടോതി,"യെന്നോമനേ-
യിതുമമ്മ,നല്ലമ്മ, നെഞ്ചോടു ചേര്‍ക്കു നീ."


പൂക്കളും കായ്കളും കിളിക്കൂട്ടുകാരുമാ-
യൊരുപാട് നേരമാ,പ്പൂങ്കാവനമതി-
ലൊരുമിച്ചുല്ലസ്സിച്ചു, ഞാനുമെന്നമ്മയു-
മക്ഷര നികരം തെരഞ്ഞു മകിഴിഞ്ഞു.


അറിവിന്‍റെ ചുനപൊട്ടിയൊഴുകിയപ്പൂ-
വിലന്നമൃതം നിറഞ്ഞൂ, ഞാനൂറ്റിയെ-
ന്നുള്‍ക്കാമ്പിലുറങ്ങുമ,ത്തമസ്സിനെ
നിഹതിച്ച, തുള്‍കാഴ്ച ദീപം തെളിച്ചു.


എന്നമ്മ, നല്ലമ്മ, യെന്‍ മാതൃ ഭാഷ,
എന്നറിവിന്‍റെ മടപ്പുരയിലൊരു നാഴി-
യൊഴിയാതെ കാക്കും, ഞാന്‍ നമിക്കും,
നീ ഒരു കാലവും വിലമതിയാത്ത നീതം.


സഹ്യനഗപതിക്കുറ്റ വധുവായ നങ്ങ,
നിന്നംഗ പ്രകാശം പരക്കട്ടെ, യീ വിശ്വം
നിറഞ്ഞു നീയൊഴുകട്ടെ, വിളങ്ങട്ടെ-
ചിരകാല,മെന്നമ്മയായ്,വിശ്വമലയാളമായി.









33 comments:

  1. വളരെ മനോഹരവും അര്‍ത്ഥവത്തുമായിട്ടുണ്ട്

    ReplyDelete
  2. ഞാൻ 'അമ്പത്തൊന്നക്ഷരാളി' യിലെ 51 അക്ഷരങ്ങൾ കിട്ടാൻ കുറേ അലഞ്ഞു. ഇപ്പഴാ അത് ഒത്തത്. ഇവിടുന്നാണെന്ന് തോന്നുന്നു. എനിക്കത് അജിത്തേട്ടൻ തന്നു. നന്ദി.
    ആശംസകൾ.

    ReplyDelete
  3. nikaram,nihathicha,nanga...meanings pls..

    ReplyDelete
  4. നികരം-നിധി
    മകിഴിഞ്ഞു-കളിച്ചു
    നിഹതിക്കുക-കൊല്ലുക
    നങ്ങ-സുന്ദരി
    ചുന- നീരുറവ
    അംഗപ്രകാശം- സൌന്ദര്യം

    ReplyDelete
  5. കൊള്ളാം കേട്ടോ ലളിത മനോഹരം

    ReplyDelete
  6. അമ്മയല്ലതൊ മറ്റെന്തു സത്യം

    ReplyDelete
    Replies
    1. നന്ദി ഷാജു.. ഇനിയും വരിക..

      Delete
  7. മനോഹരമായിട്ടുണ്ട്.... ആശംസകള്‍.....,,

    ReplyDelete
  8. പണ്ട് പഠിച്ച ഒരു കവിതയുടെ ഈരടികള്‍ ഓര്‍മ്മ വന്നു - അമ്മിഞ്ഞപ്പാലൂറും ചോരിവാ കൊണ്ടമ്മയെത്തന്നെ വിളിച്ച കുഞ്ഞേ, മറ്റൊരു മാതാവ് കൂടിയുണ്ടെന്‍ മകന്നുറ്റ സ്നേഹമേകീടുവാന്‍' എന്നാണ് ആ വരികള്‍ എന്ന് തോന്നുന്നു...ഇപ്പോള്‍ ഈ കവിതയും എന്നെ ആ കാലത്തേയ്ക്ക് തിരികെ കൊണ്ട് പോയി. നന്ദി!

    ReplyDelete
    Replies
    1. ''അമ്മിഞ്ഞപ്പാലോലും ചോരിവാ കൊണ്ടാദ്യമമ്മയെത്തന്നെ വിളിച്ച കുഞ്ഞേ,മറ്റൊരു മാതാവു കൂടിയുണ്ടെന്മകന്നുറ്റ വാത്സല്യമോടോമനിപ്പാന്''-എന്നാണെന്ന് തോന്നുന്നു

      Delete
    2. ഇത് ആരു എഴുതിയതാണ്

      Delete
    3. Ente blogile poem aarayirikkum ezhuthiyath..?

      Delete
  9. വന്ദേ മലയാള മാതരം....................
    ആശംസകള്‍.......,..........

    ReplyDelete
  10. നിറഞ്ഞു നീയോഴുകട്ടെ വിളങ്ങട്ടെ , ചിരകാലമെന്നമ്മയായി ,
    വിശ്വ മലയാളമായി ... മനോഹരം വരികള്‍, ആശംസകള്‍ ...!!

    ReplyDelete
  11. അമ്മയെ സംരക്ഷിക്കാന്‍ ഇന്ന് ആളില്ല
    മനോജ്‌.
    അമ്മയായി തന്നെ ഇത് നമ്മോടൊപ്പം എന്നും ഉണ്ടാവട്ടെ
    ആശംസകള്‍

    ReplyDelete
  12. "എന്നമ്മ, നല്ലമ്മ, യെന്‍ മാതൃ ഭാഷ"

    നല്ല വരികള്‍ മനോജ്‌

    ആശംസകള്‍

    ReplyDelete
  13. എന്നമ്മ, നല്ലമ്മ, യെന്‍ മാതൃ ഭാഷ,

    നിന്നംഗ പ്രകാശം പരക്കട്ടെ, യീ വിശ്വം
    നിറഞ്ഞു നീയൊഴുകട്ടെ, വിളങ്ങട്ടെ-

    ReplyDelete
  14. ''എത്ര വിദേശഭാഷാഭിജ്ഞനാകിലും മര്ത്യന്നു തന്ഭാഷയൊന്നു കൊണ്ടേ ശക്തിയുണ്ടായ് വരൂ ശക്തിമത്താകിയ ഹൃദ്വികാരത്തെ വെളിപ്പെടുത്താന്.''-വള്ളത്തോള് പാടിയത് ഓര്മ്മ വരുന്നു.

    ReplyDelete
  15. വിശ്വം നിറഞ്ഞൊഴുകട്ടെ മലയാളം !

    കവിത നീതി പുലർത്തി.. ആശംസകൾ

    ReplyDelete
  16. മാതൃഭാഷക്ക് അക്ഷരപ്രണാമം -
    അർത്ഥവത്തായത് -

    ReplyDelete
  17. മമ മലയാളമേ വാഴ്ക! (കാലം മാറിയാലും ഈ ചിന്ത മാറുന്നില്ല :) )

    ReplyDelete
  18. Ee madhura piravikku ammakku nalkaan vere enthaanu ??..
    Ennamma,nallamma...
    Thank you so much manoj..

    ReplyDelete
  19. യിതുമമ്മ,നല്ലമ്മ, നെഞ്ചോടു ചേര്‍ക്കു നീ."

    മനോഹരമായി ഡോക്ടർ. ഏറെ ഇഷ്ടപ്പെട്ടു. മലയാളത്തെ വരികൾ കൊണ്ട് അക്ഷരപ്പൂക്കൾ കൊണ്ട് പ്രണമിച്ചിരിക്കുന്നു

    പിച്ചവച്ച് നടന്നോരാങ്കണം, നമ്മെ
    പൊന്നൂയലാട്ടിയ നെഞ്ചകം, നാവിൻ-
    ത്തുമ്പിൽ നറുമൊഴി തേൻകണം, ഇത്
    ഉണ്മയാമമ്മ മലയാളം, അമ്മ മലയാളം!

    ReplyDelete
  20. നന്നായിട്ടുണ്ട് ....

    ReplyDelete