ശബരിമല അയ്യപ്പനും മാറേണ്ടുന്ന ആചാരങ്ങളും



 ശബരിമലയില്‍ സ്ത്രീകളെ കയറ്റിയാല്‍ വ്രതമെടുത്ത് മല കയറുന്ന അയ്യപ്പന്മാര്‍ക്ക് കാമിത താല്പര്യങ്ങള്‍ ഉണ്ടാകുമോ? എന്ന് ആദ്യം ചോദിച്ചത് നമ്മുടെ മുന്‍ ദേവസ്വം മന്ത്രി ശ്രീ . ജി.സുധാകരനാണ്, കുറച്ചു വർഷങ്ങൾക്ക് മുമ്പ്. എന്തായാലും പരവൃത്താന്തദാഹികളായ നമ്മള്‍ പ്രബുദ്ധമലയാളികള്‍ക്ക് മുന്നില്‍ ഇത്തരമൊരു ചോദ്യം ചോദിയ്ക്കാന്‍ അദ്ദേഹം ധൈര്യം കാട്ടിയല്ലോ. എനിക്കും അതെ ചോദ്യം തന്നെയാണ് ചോദിക്കാനുള്ളത്. ശബരിമലയില്‍, വ്രതവുമെടുത്തു, ഇരുമുടിയുമേന്തി കയറി ചെല്ലുന്ന ഒരു യുവതിയെ കണ്ട മാത്രയില്‍ പഞ്ചലോഹ നിര്‍മിതമായ, ജിതകാമ ചൈതന്യമായ, ശ്രീ അയ്യപ്പഭഗവാന്‍റെ ബ്രഹ്മചര്യം ആ കാനനമേട്ടില്‍ ഉരുകിയൊഴുകുമോ? ഒന്ന് കൈയ്യെത്തി തൊടാന്‍ ദൂരത്തു, ഒരു മതില്‍ കെട്ടിനപ്പുറം ,പരവശയും സദാ സംഗമസന്നദ്ധയും സര്‍വോപരി നിത്യ കന്യകയുമായ മാളികപ്പുറത്തമ്മ കാത്തിരുന്നിട്ടും ശ്രീധര്‍മ്മശാസ്താവിനെ അത് മഥിച്ചില്ല. മദിക്കുകയുമില്ല. അപ്പോള്‍ പഴംപുരാണങ്ങളിലെ ബ്രഹ്മചര്യ കഥകളല്ല, മജ്ജാമാംസനിര്‍മ്മിതവും, നിത്യേന, നിമിഷംപ്രതി അവയവധര്‍മ്മങ്ങളുടെ വേട്ടമൃഗമായ, പതിനാറു നാഴികയ്ക്കപ്പുറം പെണ്ണിന്‍റെ ചൂരടിച്ചാല്‍ പുകഞ്ഞു പുറത്തു ചാടുന്ന ബ്രഹ്മചര്യവും പേറി നടക്കുന്ന ആധുനിക അയ്യപ്പന്മാരുടെ കപട സദാചാര ബോധ്യമല്ലേ, ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനനിരോധനം?

ആചാരം എന്നാണ് പറയുന്നതെങ്കില്‍, ആ ആചാരങ്ങള്‍ വലിച്ചെറിയേണ്ട സമയം കഴിഞ്ഞു എന്നാണ് എന്‍റെ മതം. അല്ലെങ്കില്‍ ശബരിമല അയ്യപ്പന് മാത്രേ ഉള്ളോ ഈ സ്ത്രീ വിരോധം? മറ്റു അയ്യപ്പ ക്ഷേത്രങ്ങളിലെയോ?

ചോദ്യങ്ങള്‍ വരുന്നതേയുള്ളൂ. നമ്മള്‍ നമ്മോട് തന്നെ ചോദിക്കാനറച്ചു മനപ്പൂര്‍വം മറന്ന ചോദ്യങ്ങള്‍. ചോദിയ്ക്കാന്‍ ഭയപ്പെടുന്ന ചോദ്യങ്ങള്‍..

ശബരിമലയിലെയും ഗുരുവായൂരിലേയും തന്ത്രാവകാശങ്ങള്‍ തന്ത്രി ചേന്നാസിന്‍റെയും താഴമണ്‍ കണ്ഠരരുടെയും താവഴിപ്പെരുമയുടെ പൂണൂലിലേക്ക് ലോകാവസാനം വരെ ഏത് ദൈവം എപ്പോ തീറെഴുതിക്കൊടുത്തു എന്ന ചോദ്യം.

ഈഴവനും പുലയനും നായര്‍ക്കും സവര്‍ണ്ണബ്രാഹ്മണനേക്കാള്‍ സംഘബലവും സമുദായബലവുമുള്ള ഈ നാട്ടില്‍ ഈഴവന്‍റെയും പുലയന്‍റെയും സകലമാന ഹിന്ദുവിന്‍റെയും വിയര്‍പ്പൊട്ടിയ കാണിക്കപ്പണംകൊണ്ട് ദേവീദേവന്മാരും ദേവസ്വം യജമാനന്മാരും ശാന്തി-തന്ത്രാദികളും അവിലും പഴവും നറുവെണ്ണയും മൃഷ്ടാന്നമുണ്ണുന്ന ഈ നാട്ടില്‍ എതുവിശ്വസിക്കും എന്തുകൊണ്ട് ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചുകൂടാ എന്ന ചോദ്യം. എന്തുകൊണ്ട് വിഗ്രഹം തൊട്ടുകൂടാ, പൂജ ചെയ്തുകൂടാ എന്ന ചോദ്യം..

ചെന്നാസിനു പകരം ചോവന്‍ ഉരുട്ടികൊടുത്താല്‍ കാലിക്കിടാത്തനായ കണ്ണന്‍ ഗുരുവായൂരപ്പന് ചോറിറങ്ങില്ലേ എന്ന ചോദ്യം..
കാട്ടില്‍ കുടിയേറി വാസം ചെയ്ത ശ്രീധര്‍മ്മശാസ്താവിനു ആദിവാസികള്‍ നെയ്യഭിഷേകം നടത്തിയാല്‍ ചൈതന്യഭ്രംശം സംഭവിക്കുമോ എന്ന ചോദ്യം..
ഈ ചോദ്യങ്ങളൊന്നും നമ്മള്‍ ചോദിക്കില്ല. നമ്മളോട് പോലും. കാരണം നമുക്ക് ഭയമാണ്.

ചെത്തുകാരന്‍റെ മകനുമാത്രമേ ചെത്തിനവകാശമുള്ളൂ എന്ന് പറഞ്ഞാല്‍, ക്ഷുരകന്‍റെ മാത്രം താവഴി അവകാശമാണ് ക്ഷൌരം എന്ന് തീര്‍പ്പുണ്ടായാല്‍, ഭിഷഗ്വരന്‍റെ ബീജപരമ്പരയ്ക്കെ വൈദ്യശാസ്ത്രം പാടുള്ളൂ എന്ന് നിഷ്കര്‍ഷയുണ്ടായാല്‍ "പോടാ പുല്ലേ.." എന്ന് നമ്മള്‍ മലയാളികള്‍ മുഖമടച്ചു ആട്ടും. പക്ഷെ തന്ത്രിയുടെ സന്തതിപരമ്പരയ്ക്കെ തന്ത്രാവകാശം പാടുള്ളൂ എന്ന് ഏത് പോഴന്‍ വിധിച്ചാലും നമ്മള്‍ അനുസരിക്കും. ആചാരങ്ങള്‍ മാറാന്‍ പാടില്ലായെന്ന് ഏതെങ്കിലും സവര്‍ണ്ണസമുദായനേതാവ് ഗര്‍ജ്ജിച്ചാല്‍ നമ്മള്‍ പഞ്ചപുച്ഛമടക്കി അനുസരിക്കും..
ആചാരങ്ങള്‍ അനാവശ്യമെങ്കില്‍ അത് മാറുക തന്നെ ചെയ്യും. അതാണ് നമ്മുടെ ചരിത്രവും.


            ആചാരങ്ങള്‍ മാറിക്കൂടായിരുന്നു എങ്കില്‍, ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി ഇന്നു കൊച്ചി മെട്രോക്ക് വേണ്ടി ഡല്‍ഹിയില്‍ പോകേണ്ട ആവശ്യമില്ല. പകരം, അരയ്ക്ക് തോര്‍ത്തും ചുറ്റി പട്ടം കൊട്ടാരത്തിലോ കവടിയാര്‍ കൊട്ടാരത്തിലോ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ മുന്നില്‍ ഓച്ചാനിച്ചു നിന്നാല്‍ മതിയായിരുന്നു.


            ആചാരങ്ങള്‍ മാറുകയില്ലെങ്കില്‍ വെള്ളാപ്പള്ളി നടേശന്‍ സുകുമാരന്‍ നായരെ 'തംബ്രാ..' എന്ന് വിളിക്കുമായിരുന്നു.


            ആചാരങ്ങള്‍ നിലനിന്നിരുന്നു എങ്കില്‍ അത്താഴം കഴിഞ്ഞു, മുറുക്കി, അന്തിചൂട്ടും കത്തിച്ചു , എന്‍റെയും ഇത് വായിക്കുന്ന സകലമാന നായന്മാരുടെയും വീട്ടില്‍ നമ്പൂതിരിമാര്‍ സംബന്ധത്തിനു വരുമായിരുന്നു.


             മാറാത്ത ആചാരങ്ങളെ പുറം കാലു കൊണ്ട് തട്ടി മാറ്റാന്‍ മലയാളികള്‍ക്ക് നട്ടെല്ല് ഇല്ലായിരുന്നു എങ്കില്‍ കീഴ്ജാതി പെണ്ണുങ്ങള്‍ ഇന്നും നാഷണല്‍ ഹൈവെയില്‍ മുല മറക്കാതെ നടക്കേണ്ടി വരുമായിരുന്നു.


             വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും ക്ഷേത്രപ്രവേശനവിളമ്പരവും സംഭവിച്ച നാടാണിത്. പുലപ്പേടിയും മണ്ണാപ്പേടിയും എന്നെന്നേക്കുമായി തൂത്തു കളഞ്ഞു അയിത്തോച്ഛാടനവും സംഭവിച്ച നാടാണിത്. ഏതൊരു അനാചാരവും മാറും അഥവാ തൂത്തെറിയപ്പെടും എന്ന് കാലം തെളിയിച്ച നാടാണിത്. അതെല്ലാം ഇനിയും സംഭവിക്കും.


അതിനുപക്ഷേ ആചാരങ്ങള്‍ മാറുവാന്‍ മുറവിളി ഉയരുമ്പോള്‍ ആവണക്കെണ്ണയ്ക്ക് കൈനീട്ടുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ മതിയാകില്ല. ആചാരങ്ങള്‍ക്ക് "സ്റ്റാറ്റസ് കോ" പ്രഖ്യാപിക്കുന്ന നീതിപീഠങ്ങള്‍ മതിയാകില്ല. പത്രങ്ങളും ചാനലുകളും ദിവസേന വച്ചുനീട്ടുന്ന അഴിമതിക്കഥകളില്‍ അഭിരമിച്ചും, മന്ത്രിമാരുടെയും സിനിമാക്കാരുടേയും വ്യഭിചാരക്കഥകളില്‍ സുരതമൂര്‍ച്ചയറിഞ്ഞും ദിവസം തള്ളിനീക്കുന്ന ശരാശരി മലയാളിക്ക് അതിനുള്ള തണ്ടെല്ലുറപ്പില്ലാ. കാരണം, നമുക്ക് ഭയമാണ്.. നമുക്ക് നാണമില്ല..

അങ്ങനെ സംഭവിക്കണമെങ്കില്‍ ഒരുപക്ഷെ കാലത്തിന്‍റെ ചുടലയില്‍ നിന്നും അയ്യങ്കാളിയോ നാരായണഗുരുവോ മന്നത്ത് പത്മനാഭനോ ഉയര്‍ത്തെഴുന്നേറ്റു വരണം. എന്നിട്ട് മലയാളിയെ ചെരുപ്പൂരി അടിക്കണം.

       
(കടപ്പാടുണ്ട് - ജി.സുധാകരന്, രഞ്ജി പണിക്കർക്ക്, നവോദ്ധാന നായകർക്ക്..)




36 comments:

  1. നാളിത്രയായിട്ടും ശബരിമലയില്‍ യുവതികള്‍ പോകാതിരുന്നതുമൂലം അവരുടെ വിവാഹം മുടങ്ങുകയോ അവര്‍ക്ക് അംഗവൈകല്യങ്ങളുണ്ടാവുകയോ ചിതഭ്രമമോ മറ്റോ പിടിപെട്ടതായോ ഒരറിവുമില്ല. കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഒരാചാരം എന്നുമാത്രമായി ഇതിനെ കണ്ടാല്‍ മതി. യുക്തിയുടെ ഭാഗത്തു നിന്ന്‍ നമ്മള്‍ ചിന്തിക്കുമ്പോള്‍ പല കാര്യങ്ങളും പൊട്ടിച്ചിരിക്കുവാന്‍ വക നല്‍കുന്നതാണു. അത് ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ മാത്രമല്ല. എല്ലാ ജാതിമതസ്തരുടേയും പല പല ആചാരക്രമങ്ങളിലും ആരാധനാ രീതികളിലും വിശ്വാസപ്രമാണങ്ങളിലുമുണ്ട്. ഓരോ വിഭാഗത്തിനും അവരുടേതായ ന്യായീകരണങ്ങളുമുണ്ട്. പിന്നെ ഈ വിധമുള്ള വിഷയങ്ങള്‍ വളരെയേറെ വൈകാരികമായായിരിക്കും ആള്‍ക്കാര്‍ സമീപിക്കുക. അതുകൊണ്ട് തന്നെ യുക്തി എന്നതൊന്നും അവര്‍ കാര്യമാക്കില്ല.

    ReplyDelete
    Replies
    1. ദൈവത്തിനു എല്ലാവരും പ്രിയപ്പെട്ടതാണെന്ന് വിശ്വസിക്കുകയും സ്ത്രീകളെ അത്രയധികം അന്ഗീകരിക്കുകയും ചെയ്തിട്ടുള്ള നമുക്ക് ആ ഒരു ബ്രെഹത് സമൂഹത്തെ തന്നെ പാടെ മാറ്റി നിര്‍ത്തിയുള്ള ഈ ഒരു ആരാധന കൊണ്ട് എന്ത് പുണ്യമാണ് വന്നു ചെരാനുള്ളത്.. എന്ത് നന്മയാണ് സ്ത്രീകളെ കയറ്റിയാല്‍ ശബരിമലയില്‍ നഷ്ടപ്പെടുന്നത്?

      Delete
  2. മറ്റൊരു ക്ഷേത്രപ്രവേശനവിളംബരം...:)

    ReplyDelete
  3. നന്നായി തിരയുടെ ആശംസകള്‍

    ReplyDelete
  4. yes....lets hope for the best..

    ReplyDelete
  5. ആ നുമക്കറിയില്ല, വിശ്വാസങ്ങൾ അല്ലേ ,

    ReplyDelete
  6. പാരമ്പര്യം ആയി ആചരിച്ചു പോരുന്ന ഒരാചാരം എന്ന നിലക്ക് ഈ ചോദ്യങ്ങളില്‍ കഴമ്പില്ല
    പിന്നെ ദൈവീക കാര്യങ്ങളില്‍ യുക്തിക്ക് പ്രസക്തിയും ഇല്ല

    ReplyDelete
    Replies
    1. യുക്തിയില്ലാത്ത ഭക്തി കൊണ്ട് എന്ത് കാര്യം കൊമ്പന്‍...?

      Delete
  7. ആദ്യമേ പറയട്ടെ ലേഖനം വളരെ നന്നായിട്ടുണ്ട്.എനിക്ക് കൊച്ചുനാള്‍ മുതല്‍ അറിയാവുന്ന മനുവിന് ഇത്രയധികം ചിന്താശക്തി ഉണ്ടെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല.വെറുമൊരു പുസ്തകപ്പുഴു മാത്രമായിരിക്കും മനുവെന്നുചിന്തിച്ച എനിക്ക് (അല്ല ഞങ്ങള്‍ക്ക്) തെറ്റി.മനുവിന്‍റെ ചിന്താസരണികള്‍ ഫെയ്സ് ബുക്കിലൂടെയെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ ചാങ്ങ നിവാസികളായ നമുക്ക് അഭിമാനം തോന്നുന്നു.
    ഈ ലേഖനം വളരെ സൂക്ഷ്മതയോടെ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്.നിഗമനങ്ങളെല്ലാം ശരിയാണ്. പക്ഷെ ഒരു കോണില്‍ മാത്രമേ കാര്യങ്ങളെ വിലയിരുത്തിയിട്ടുള്ളൂ എന്ന് പറയേണ്ടിവരും.ആചാരങ്ങളും അനുഷ്ടാനങ്ങളും വ്യാവസായികമായി ചര്‍ച്ച ചെയ്യുന്ന തരത്തിലേക്ക് നമ്മുടെ ദൈവകേന്ദ്രങ്ങള്‍ (എല്ലാ മത വിഭാഗങ്ങളുടെയും) മാറിയിരിക്കുന്നു എന്നത് നാം കാണേണ്ടിയിരിക്കുന്നു.ഒരു പക്ഷെ ഇതും അതിന്‍റെ ഭാഗമാകാം.
    ബാക്കി വിശദമായി പിന്നെ ഞാന്‍ കുറിക്കാം.

    ReplyDelete
    Replies
    1. :) വളരെ സന്തോഷം കുട്ടന്‍ ചേട്ടാ..

      Delete
  8. പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണ ജ്യോത്സ്യരെക്കൊണ്ട് ഒരു ദേവപ്രശ്നമങ്ങ് നടത്തിയാലോ..??
    വേണോങ്കില്‍ ജയമാലേക്കൂടെ വിളിക്കേമാവാം

    ReplyDelete
    Replies
    1. അജിതെട്ടാ.. ദേവപ്രശ്നം ദേവന് എന്തേലും അസംതൃപ്തി ഉണ്ടോന്നു അറിയനല്ലേ.. അയ്യപ്പന്‍ വേണ്ട ഇവിടെ സ്ത്രീകളെ കയറ്റാന്‍ ഞാന്‍ സമ്മതിക്കില്ല എന്ന് പറയുമെന്ന് തോന്നുന്നില്ല.. മാറ്റം വേണമെങ്കില്‍ ദേവപ്രശ്നം അല്ല, മനുഷ്യപ്രശ്നം ആണ് നടത്തേണ്ടത്..

      Delete
  9. പഴയ കാലത്ത് വന്യമൃഗങ്ങള്‍ നിറഞ്ഞ പുരുഷന്മാര്‍ക്ക് പോലും യാത്രചെയ്യാന്‍ ബുദ്ധിമുട്ടായ വനാന്തരങ്ങളിലൂടെയുള്ള യാത്രയും ചെങ്കുത്തായ മലകയറ്റവും (ഇന്ന് ഏറെ മാറ്റം വന്നു) സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള കാരണമായതാവാം. (കൊടുംകാട്ടില്‍ വ്രതനിഷ്ഠയുള്ള അയ്യപ്പന്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ എന്ന് നിയമമൊന്നുമില്ലല്ലോ.. കാട്ടുകൊള്ളക്കാര്‍ വരെ താവളമടിച്ച മലകളായിരുന്നു അത്. (അയ്യപ്പനെക്കുറിച്ചുള്ള ഒരു ഐതിഹ്യകഥ തന്നെ കാട്ടുകൊള്ളക്കാരനായ ഉദയനനെതിരെയുള്ള പോരാട്ടമായിരുന്നു...) കൂടാതെ 41 ദിവസം കഠിനവ്രതം നോറ്റാണ് മലകയറേണ്ടത് എന്നാണ് വിശ്വാസം. ഇത്ര ദിവസം തുടര്‍ച്ചയായി വ്രതം അനുഷ്ഠിക്കാന്‍ ഋതുമതിയാവുന്ന യുവതികള്‍ക്ക് സാധിക്കുമോ...?

    ReplyDelete
  10. Mr. Manoj,

    Reference to your blog, I wish to share my opinion, kindly go through these lines.

    As all of us are aware of, for the sabarimala pilgrimage, the devotees shall go through 41 days of vruthas, which will be difficult for females between the age group say 8 to 60. Also the journey is tiresome and too much rush actually which is more than the authorities are capable of handling. Most of the facilities for bath, latrine etc. are inadequate. These are the main reason why we prohibit females of a certain age group.

    The leftists, I regret to say are hypocrites. If they have opinion about this issue that is only one temple in a remote hill area restict females of a certain age. It is not because of the boradmindness where as they know if all age group females are allowed entry to Sabarimala temple, the government can make more moeny. I am surprised to notice that none of the mosques in India are not allowing any females entry or any age group? However leftist are not at all discussing this issue because they know it may irk communal thoughts. Unfortunately, leftists are against Hindu religion, which most of the Hindus are not properly understood.

    In the current facilities and systems it is not practical to allow entry to sabarimal for females between a certain aget group they have to wait till they overcome that age period.

    Regards

    ReplyDelete
    Replies
    1. Thanks MR/MRS ANONYMOUS for your carefull reading and valuable opinion..,
      i know all of your views are correct , but upto a limit i think.. And am not arguing.. First of all from my knowledge many of the mosques in kerala (i ve seen it at cochin)provides separate place for the ladies for their prayer..Am not going to that because its not our issue and it may get misunderstood easily..
      Regarding taking 'vratha' many of the females said that they are anyhow better than males in taking the same. And they are taking lot of vrathas than males , isn't it? And i want to ask you one thing, how many of the male swamis taking the so called '41 days' vratha? I didn see anyone in our locality.. They take only 2-3 weeks vratha with veg food, brahmacharya and occassional temple visit.. Is it that much difficult for a woman? I dont think so.. The huge rush at sabarimala and less facilities etc are relatively good arguments..
      I was not intended to change the whole system within a few years by writting an article like this.. I just want to share my thoughts.. thats all.. ONe thing to remember is that a change will occur only when those who are benifitted from or enjoying something, are ready to give the same to the unbenifitted and they should raise the hands and make noise for the unbenifitted ones... Just like our kshethra praveshana samaram..
      One more thing, am not a leftist...

      Delete
    2. If some mosques are allowing Muslim women most of the ayyappa temples also allow Hindu women. Number is not the issue. Problem with so called secularists is that they are afraid of "some elements in minorities". In the post "vimochana samaram" era this has increased. That's why debate about allowance of Muslim ladies in mosques come in front of intellectual diaspora
      Again I am a Hindu leftist

      Delete
  11. Dear Manoj,

    In addition to the points referred above, the journey to Sabarimala Pilgrimage is unfortunately not adequately safe. See a few years back when there was rush more than hundred people died for which there wasn't any necessary additional security measures have been taken.

    Although there are some devotees, due to various reasons, not following the vruthas properly however there are many people who are following the vruthas completely.

    ReplyDelete
    Replies
    1. Hopefully right.. Yes, facilities are very much inadequate for a comfort pilgrimage.. thats right..

      Delete
  12. നമസ്തേ,
    ""ആദ്യമേ പറയട്ടെ, ഞാന്‍ ഒരു ഹിന്ദുവും, ഈശ്വരവിശ്വാസിയും, ഇപ്പോള്‍ വ്രതത്തിലുമാണ്.. ഇനി പറയുന്ന കാര്യങ്ങള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ആണ്.. കുട്ടിക്കാലം മുതല്‍ക്കു തന്നെ ക്ഷേത്രവും ഹൈന്ദവ ആചാരങ്ങളും ഒക്കെ കണ്ടുവളര്‍ന്നിട്ടും എന്റെ സാമാന്യ ബുദ്ധിക്ക് മനസ്സിലാകാത്ത ചില നിര്‍ബന്ധങ്ങള്‍""" - പ്രിയപ്പെട്ട സുഹൃത്തേ അങ്ങനെ എങ്കില്‍ താങ്കള്‍ എന്തിനു വ്രതം എടുക്കുന്നു അത് യുക്തിക്ക് നിരക്കുന്നുണ്ടോ?പ്രത്യേക രീതിയില്‍ ഇരുമുടിക്കെട്ട് തയാറാക്കുന്നു അത് യുക്തിസഹമാണോ ? ഇനി ശബരിമലക്ക് പോയാലോ എരുമേലി മുതല്‍ക്കേ അനേകം ആചാരങ്ങള്‍ ......സ്ത്രികളെ കയറ്റാത്തത് അന്ഗീകരിക്കാത്ത താങ്കള്‍ ഇവയെല്ലാം എങ്ങനെ അന്ഗീകരിക്കും ? എന്റെ അറിവില്‍ അവിടെ സ്ത്രീകളെ കയറ്റാത്തത് ആ ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് അല്ലാതെ മറ്റു അയ്യപ്പന്മാര്‍ക്ക് കാമ താല്പര്യങ്ങള്‍ ഉണ്ടാകാതെ ഇരിക്കുവാനല്ല .ആയിത്തോശ്ചാടനവും ക്ഷേത്രപ്രവേശനവിളംബരവും നടത്തിയത് സമൂഹത്തിലെ മനുഷ്യ നിര്‍മിതമായ അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ ആണ് അല്ലാതെ ക്ഷേത്ര വിശ്വാസപരമായ ആചാരങ്ങള്‍ അവസാനിപ്പിക്കാന്‍ അല്ല. ഒരു യുക്തിവാദിയെ സംബന്ധിച്ച് ക്ഷേത്രാചാരങ്ങള്‍ എല്ലാം തന്നെ യുക്തിക്ക് നിരക്കാത്തത് ആയിരിക്കും ഒരു വിശ്വാസിയെ സംബന്ധിച്ച് മറിച്ചും.താങ്കള്‍ ക്ഷേത്ര ചൈതന്യ രഹസ്യം എന്നാ ഗ്രന്ഥം വായിച്ചിട്ടുണ്ടോ എന്നെനിക്കു അറിയില്ല അതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ് ........ഒരു കാര്യം കൂടി എന്റെ പരിമിതമായ അറിവില്‍ എന്റെ പരിസര പ്രദേശങ്ങളില്‍ മുസ്ലിം പള്ളികളില്‍ സ്ത്രികള്‍ക്ക് പ്രത്യേക സ്ഥലം ഉള്ളതായി അറിയില്ല .പെരുന്നാള്‍ നമസ്കാരത്തിന് ഒഴികെ.

    ReplyDelete
    Replies
    1. നമസ്കാരം വിമേഷ്,
      ഞാന്‍ ആദ്യമേ പറഞ്ഞല്ലോ, ഇത് എല്ലാം എന്റെ തോന്നലുകള്‍ മാത്രം. ചിലര്‍ പറഞ്ഞത് പോലെ കാര്യങ്ങളെ ഒരു കോണില്‍ മാത്രം നോക്കി കാണുന്നതിന്റെ പ്രശ്നങ്ങള്‍ ഉണ്ടാകാം. മനുഷ്യന്‍ ഇത്രയും പുരോഗമിച്ചിട്ടും ഒരു വലിയ സമൂഹത്തെ (സ്ത്രീ) എന്തിനു ഒരു ക്ഷേത്ര ആചാരങ്ങളില്‍ നിന്നും അകറ്റി നിര്ത്തുന്നു എന്ന ചോദ്യത്തില്‍ നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്. വിശ്വാസത്തിന്റെ അകമ്പടി എല്ലാവരുടെയും തര്‍ക്കങ്ങള്‍ക്ക് ഉണ്ടാകാം. മറ്റ് ആചാരങ്ങളില്‍ വിശ്വാസക്കുറവും ഇല്ല.. ക്ഷേത്രപ്രവേശന വിളംബരം ഇത് പോലെ ഒരു വലിയ ആള്‍ക്കൂട്ടത്തെ ഒരു ക്ഷത്രത്തില്‍ നിന്നും അകറ്റി നിര്‍ത്തിയപ്പോള്‍ ഉണ്ടായത് തന്നെ അല്ലെ? ക്ഷേത്രചൈതന്യരഹസ്യം എന്ന പുസ്തകം വായിച്ചിട്ടില്ല.. വായിക്കണം.. വായനക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തേ.. വീണ്ടും വരിക.

      Delete
  13. ഒരു ലേഖനം ഞാന്‍ ഇഷ്ടപ്പെടുന്നത് അത് എന്റെ ധാരണകളോട് യോചിക്കുംപോഴോ അവയെ തിരുത്തുംപോഴോ ആണ് .മാന്യരേ ഞാന്‍ എഴുതേണ്ടിയിരുന്ന ലേഖനമാണ് അദ്ദേഹം എഴുതിയത് ,ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ?!!എങ്കിലും പറയട്ടെ ,ശബരിമല ദേവസ്വതിന്റെതല്ല,സര്‍ക്കാരിന്റെതല്ല ,ഹിന്ദുവിന്റെതല്ല,വാവരുടെതോ അയ്യപ്പന്റെതോ അല്ലെ അല്ല !!! അത് ഒരു സ്ത്രീയുടെതാണ് !!!! ശബരി എന്ന അധകൃതയായ തപസ്വിനിയുടെത് !!! അവിടെ ചവിട്ടുന്ന ഓരോ പുരുഷനും ശ്രീരാമ ലക്ഷ്മനന്മാരെപ്പോലെ ശബരിയുടെ അതിഥികള്‍ മാത്രം !!!സ്ത്രീക്ക് കഠിന വ്രതവും മലകയറ്റവും പറ്റില്ലെന്നും സ്ത്രീയുടെ ആര്‍ത്തവം ആശുദ്ധിയെന്നും കരുതുന്ന ആരും ഹിന്ദു വിശ്വാസികളെ അല്ല !!! സീത നടന്ന വനം ,ശബരി വളര്‍ന്ന വനം ,എന്ന് മുതലാണ്‌ ഹേ പെണ്ണ് കേറാ മലയായത്? ഇനി അയ്യപ്പന്റെ കാര്യം ഇതു ക്ഷേത്ര ചൈതന്യ രഹസ്യതിലാണ് സ്ത്രീ വിദ്വേഷിയായ ഈ ദേവതയുള്ളത്‌? ശ്രീവിദ്യോപാസകനായ മാധവ്ജി (നൃസിംഹാനന്ദ നാഥന്‍ ) അങ്ങനെ എഴുതാനിടയില്ല ,ഞാന്‍ അങ്ങനെ വായിച്ചിട്ടില്ല .ഇനി എഴുതിയാല്‍ തന്നെ അത് ശരിയല്ല .ശബരി എന്ന പേര് തപസ്വിയുടെത് മാത്രമല്ല ,കൊടുംകാടുകളുടെ ,പര്‍വതങ്ങളുടെ ദേവി ശബരിയാണ് .ശാസ്താവ് ദേവിയുടെ ഭൃത്യന്‍ മാത്രം .അല്ലെന്നു പറയുന്നവരുണ്ടെങ്കില്‍ കേട്ടോളൂ , ബ്രഹ്മാവ്‌ മുതല്‍ സകലരും ദേവിയുടെ സേവകര്‍ മാത്രം !!എല്ലാ സ്ത്രീകളും ദേവിയുടെ അംശങ്ങള്‍ എന്ന് ദേവീ ഭാഗവതത്തില്‍ നാരദന്‍ പറയുന്നു .സ്ത്രീ ഒരിക്കലും ആശുധയാവില്ല ,അവള്‍ ആര്തവത്തിലൂടെ ശുധിയാവുന്നു എന്ന് അതെ പുരാണം !! ശബരിമലയിലെ മലയിലെ മാലിന്യങ്ങള്‍ക്ക്‌ ,ദുരന്തങ്ങള്‍ക്ക് , എല്ലാം കാരണം സ്ത്ര്രീകളെ അകറ്റി നിര്‍ത്തുന്നതാണ് .ഒരു മാറ്റം അനിവാര്യം തന്നെയാണ് !!

    ReplyDelete
  14. ഒരു ലേഖനം ഞാന്‍ ഇഷ്ടപ്പെടുന്നത് അത് എന്റെ ധാരണകളോട് യോചിക്കുംപോഴോ അവയെ തിരുത്തുംപോഴോ ആണ് .മാന്യരേ ഞാന്‍ എഴുതേണ്ടിയിരുന്ന ലേഖനമാണ് അദ്ദേഹം എഴുതിയത് ,ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ?!!എങ്കിലും പറയട്ടെ ,ശബരിമല ദേവസ്വതിന്റെതല്ല,സര്‍ക്കാരിന്റെതല്ല ,ഹിന്ദുവിന്റെതല്ല,വാവരുടെതോ അയ്യപ്പന്റെതോ അല്ലെ അല്ല !!! അത് ഒരു സ്ത്രീയുടെതാണ് !!!! ശബരി എന്ന അധകൃതയായ തപസ്വിനിയുടെത് !!! അവിടെ ചവിട്ടുന്ന ഓരോ പുരുഷനും ശ്രീരാമ ലക്ഷ്മനന്മാരെപ്പോലെ ശബരിയുടെ അതിഥികള്‍ മാത്രം !!!സ്ത്രീക്ക് കഠിന വ്രതവും മലകയറ്റവും പറ്റില്ലെന്നും സ്ത്രീയുടെ ആര്‍ത്തവം ആശുദ്ധിയെന്നും കരുതുന്ന ആരും ഹിന്ദു വിശ്വാസികളെ അല്ല !!! സീത നടന്ന വനം ,ശബരി വളര്‍ന്ന വനം ,എന്ന് മുതലാണ്‌ ഹേ പെണ്ണ് കേറാ മലയായത്? ഇനി അയ്യപ്പന്റെ കാര്യം ഇതു ക്ഷേത്ര ചൈതന്യ രഹസ്യതിലാണ് സ്ത്രീ വിദ്വേഷിയായ ഈ ദേവതയുള്ളത്‌? ശ്രീവിദ്യോപാസകനായ മാധവ്ജി (നൃസിംഹാനന്ദ നാഥന്‍ ) അങ്ങനെ എഴുതാനിടയില്ല ,ഞാന്‍ അങ്ങനെ വായിച്ചിട്ടില്ല .ഇനി എഴുതിയാല്‍ തന്നെ അത് ശരിയല്ല .ശബരി എന്ന പേര് തപസ്വിയുടെത് മാത്രമല്ല ,കൊടുംകാടുകളുടെ ,പര്‍വതങ്ങളുടെ ദേവി ശബരിയാണ് .ശാസ്താവ് ദേവിയുടെ ഭൃത്യന്‍ മാത്രം .അല്ലെന്നു പറയുന്നവരുണ്ടെങ്കില്‍ കേട്ടോളൂ , ബ്രഹ്മാവ്‌ മുതല്‍ സകലരും ദേവിയുടെ സേവകര്‍ മാത്രം !!എല്ലാ സ്ത്രീകളും ദേവിയുടെ അംശങ്ങള്‍ എന്ന് ദേവീ ഭാഗവതത്തില്‍ നാരദന്‍ പറയുന്നു .സ്ത്രീ ഒരിക്കലും ആശുധയാവില്ല ,അവള്‍ ആര്തവത്തിലൂടെ ശുധിയാവുന്നു എന്ന് അതെ പുരാണം !! ശബരിമലയിലെ മലയിലെ മാലിന്യങ്ങള്‍ക്ക്‌ ,ദുരന്തങ്ങള്‍ക്ക് , എല്ലാം കാരണം സ്ത്ര്രീകളെ അകറ്റി നിര്‍ത്തുന്നതാണ് .ഒരു മാറ്റം അനിവാര്യം തന്നെയാണ് !!

    ReplyDelete
    Replies
    1. സത്യം എന്ത് തന്നെ ആയാലും ഇത്തരം കാര്യങ്ങളെ വളരെ വൈകാരികമായി മാത്രമേ സമൂഹം കാണൂ.. അത് തന്നെ ആണ് പരാജയവും.. പിന്നെ ഇതിലും വല്യ പ്രശ്നങ്ങള്‍- സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതും സത്യം.ഒരുപാട് പേര്‍ ഇത് പോലെ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടാകും.. കാലം തെളിയിക്കട്ടെ..

      Delete
  15. ഭക്തിയും യുക്തിയും പലപ്പോഴും യോജിക്കില്ല എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. യുക്തി പരമായി ഉത്തരം കണ്ടെത്താന്‍ പറ്റാത്ത പലതിനും അചഞ്ചലമായ ഭക്തിയിലൂടെ ഉത്തരം കിട്ടാം...

    കുറച്ചു കാലം മുന്‍പ് വരെ തോന്നിയിരുന്നു- ശബരിമലയില്‍ പോയി ശാസ്താവിനെ ദര്‍ശിക്കാന്‍ എത്ര കാലം ഇനിയും കാത്തിരിക്കണം എന്ന്! ഇപ്പോള്‍ അതില്ല; ഒരു നിമിഷ നേരം കണ്ണടച്ച് കാത്തിരുന്നാല്‍ മതി, ആ പുണ്യദര്‍ശനം അകക്കണ്ണില്‍ തെളിയും...

    PS: സ്ത്രീകളെ ശാസ്താവ് അമ്മയായാണ് കാണുന്നതത്രെ! അപ്പോള്‍ സ്ത്രീകള്‍ ദര്‍ശനത്തിനു വന്നാല്‍ ശാസ്താവിന് തന്‍റെ ധ്യാനത്തില്‍ നിന്നുയര്‍ന്നു അവരെ വന്ദിക്കണമത്രേ... അതൊഴിവാക്കാനാണ് സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിക്കാത്തത് എന്നും ഒരു കഥ ഞാന്‍ കേട്ടിട്ടുണ്ട്... എന്തായാലും ശരിയായ കാരണം ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

    ReplyDelete
  16. ശ്രദ്ധേയമായ ചില നിരീക്ഷങ്ങള്‍ നടത്തി മനോജ്‌ ഡോക്റ്റര്‍.. ഈ വീഡിയോകൂടി കാണുമല്ലോ. ജാതി,മത,വര്‍ഗ,വര്‍ണ വ്യത്യാസം ഇല്ലാതെ എല്ലാവരെയും ഒരു കുടക്കീഴില്‍ ഉള്‍ക്കൊള്ളാന്‍ ബ്രാഹ്മണമതത്തിന് ശബരിമലയില്‍ മാത്രമായി എങ്ങനെ സാധിക്കുന്നു. അയ്യപ്പന്‍ ഒരു ബ്രാഹ്മണിക്കല്‍ മിത്തോ, ശബരിമല ഒരു ബുദ്ധക്ഷേത്രമോ?

    http://www.youtube.com/watch?v=FdAK56ej4H8

    ReplyDelete
  17. ശബരിമലയിൽ പ്രവേശനം അനുവദിക്കണമോ വേണ്ടായോ എന്നു പറയുന്നതിനു മുൻപു എന്തിനു വേണ്ടിയാണു ആളുകൾ ക്ഷേത്രങ്ങളിൽ പോകുന്നതെന്നു നോക്കാം. അവിടെ ചില വിശ്വാസപ്രമാണങ്ങൾ ഉള്ളതു കൊണ്ടും അതു അവർ പാലിക്കുന്നതു കൊണ്ട്‌ അവർക്കു മനശാന്തിയോ സ്വസ്ഥയോ കിട്ടുന്നതു കൊണ്ടൊ ആണ്‌. ക്ഷേത്ര ദര്‍ശനം നടത്തുന്നത് . ആ വിശ്വാസ പ്രമാണങ്ങൾ പാലിച്ചില്ലിങ്കിൽ/പാലിക്കേണ്ട കാര്യമില്ല എന്ന് പറയുന്നവര്‍..... അവിടെ പോകുന്നതു കൊണ്ടു എന്തെങ്കിലും ഉപയോഗം ഉണ്ടൊ എന്നു ചിന്തിക്കണം.
    ശബരിമലയിൽ സ്ത്രീ വിലക്കു അങ്ങനെ ഒരു വിശ്വാസത്തിന്റെയോ ഐതീഹ്യത്തിന്റെയോ അടിസ്ഥാനത്തിലോ ആണ്‌. വിശ്വാസമുള്ള സ്ത്രീകൾക്കു പോ കാൻ ക്ഷേത്രങ്ങൾ കുറവുള്ള നടൊന്നുമല്ല കേരളം. ആ വിശ്വാസഹനനം നടത്തി ക്ഷേത്ര ദർശനം നടത്തുവാൻ ഉദ്ദേശിക്കുന്നവർ തങ്ങളുടെ മനശാന്തിക്കാണോ അതൊ മറ്റുള്ളവരുടെ മനശാന്തിക്കേടാണൊ ശബരിമല ദർശനം കൊണ്ടു ഉദ്ദേശിക്കുന്നത്‌. മറ്റുള്ളവരുടെ വികാരം വ്രണപ്പെടുന്നതു കൊണ്ട്‌ ഇപ്പറഞ്ഞതിലേതെങ്കിലും ലഭിക്കുമോ?
    മാറു മറയ്ക്കൽ സമരവും ക്ഷേത്ര പ്രവേശന വിളമ്പരവും ഉണ്ടായതു മനുഷ്യനെ ആണു പെണ്ണും എന്നതിൽ കൂടുതൽ ജാതികൾ ഉണ്ടായിരുന്നതു കൊണ്ടാണ്‌. അവർണ ജാതിക്കാർക്കു അന്നു സമൂഹത്തിൽ നേരിടേണ്ടി വന്ന കഷ്ടതകൾ യാതൊരു വിശ്വാസ പ്രമാണത്തിന്റേയും അടിസ്ഥാനത്തിൽ ആയിരുന്നില്ല. ആ കഷ്ടതകൾ ഇന്നും സമൂഹത്തിൽ പല തരത്തിൽ നിലനിൽക്കുന്നും ഉണ്ട്‌. ഗവൺമന്റുതലത്തിൽ പോലും അതു ഇന്നും പാലിക്കപ്പെടുന്നു. ഐ പി സ്‌ ഓഫീസേർസ്സ്‌ ക്ലബ്ബിൽ സാധാ പോലീസുകാർക്ക്‌ ഭക്ഷണം കഴിക്കാനോ എന്തിന്‌ കയറി ഒരു കസേരയിൽ ഇരിക്കാൻ പോലും ആകില്ല. ചരിത്രം പരിശോധിച്ചാൽ അതിലും ഒളിഞ്ഞിരിക്കുന്ന ഓരു ജാതി വ്യവസ്ഥ നമുക്കു കാണാം. ബൗദ്ധികപരമായി വികസിച്ചതൂ കൊണ്ടാകണം വികസിത രാജ്യങ്ങളിൽ ഈ വേർ തിരിവ്‌ ഉണ്ടെങ്കിലും വളരെ കുറാവാണ്‌. മാറ്റം സംഭവിക്കുന്നതു സമൂഹത്തിൽ എല്ലാ തലത്തിലും ഏതാണ്ടൊരു പോലെയായിരിക്കും. ആ സമൂഹം ചിലപ്പോൾ ക്ഷേത്രത്തിൽ തിരി തെളിക്കാൻ കൊടുക്കുന്ന 1000 രൂപയേക്കാളും വിശന്നു വലയുന്ന ഒരു വൃദ്ധനു ഭക്ഷണം കൊടുക്കുന്നതിൽ സംതൃപ്തി കണ്ടെത്തും. മാറ്റത്തിന്റെ കാലമാണിത്‌, സ്ലേറ്റിനു പകരം കുട്ടികൾ ടാബ്ലറ്റ്‌ ഉപയോഗിക്കുന്നു, പക്ഷെ രണ്ടും പഠനോ പ്കരണം എന്ന നിലയിൽ ആണു ഉപയോഗിക്കുന്നത്‌. അതൊരു വിശ്വാസം ആണ്‌. അതു പോലെത്തന്നയാണു ക്ഷേത്ര വിശ്വാസങ്ങളും. അവ മാറാൻ ബുദ്ധിമുട്ടാണ്‌. മാറ്റത്തിനു മനുഷ്യനുമായേ ബന്ധമുള്ളു ക്ഷേത്രങ്ങളുമായില്ല. ഈ ഐതീഹ്യവും വിശ്വാസവുമെല്ലം യാഥാസ്തികളുമായി ഒരു ബന്ധവും ഇല്ല എന്നു കണ്ടെത്തുന്നവർ ക്ഷേത്രത്തിൽ ഉള്ളത് ഒരു കല്ലോ , കൂടുലോഹമോ ആണെന്നും അവിടെ പോകുന്നതു കൊണ്ട്‌ സമൂഹത്തിനോ തനിക്കോ ഒരു ഉപയോഗവും ഇല്ല എന്ന് മുൻപേ കണ്ടെത്തിയവാരായിരുക്കും. വിശ്വാസത്തിന്റെ വ്രണപ്പെടുത്തലായിരിക്കാം അവർ കൂടുതൽ ഉദ്ദേശിക്കുന്നത്‌. " " " . മാറ്റുവിന്‍ ചട്ടങ്ങളെ , എന്ന് കവി പറഞ്ഞത് ചട്ടങ്ങളെ(നിയമങ്ങളെ) മാറ്റാനാണ് വിശ്വാസത്തെ അല്ല. മാറ്റുവാന്‍ അവശ്യകതയുള്ള ഒരുപാടു ചട്ടങ്ങള്‍ നിലവില്‍ ഉണ്ട് , ഇരു മുടി ച്കെട്ടിന് പകരം ലാപ്ടോപ് ബാഗ് തൂക്കി മല ചവിട്ടുന്നതാവും നാളെ ചിലര്‍ക്കു ഭൂഷണമായി തോന്നുക.

    സ്വാമി ശരണം

    അയ്യപ്പന് മാത്രം ഈ വിധ ചോദ്യങ്ങള്‍ക്കു ഉത്തരം തരാനവൂ .

    ReplyDelete
  18. പ്രിയപ്പെട്ട ലേഖകൻ ഒരു ഡോക്ടർ കൂടി ആണല്ലോ ഒരു ചൊദ്യത്തിനു എനിക്കു ഉത്തരം തരാമോ? എന്റെ ബാലിശമായ സംശയം ആയിരിക്കാം എൻകിൽ കൂടി...- ഈ പറയുന്ന ഏതെൻകിലും ഒരു യുവതിക്ക് ലേഖനത്തിൽ സൂചിപ്പിച്ച പോലെ 41 ദിവസം തുടർച്ചയായി പ്രകൃതി നിയമങ്ങൾക്കനുസരിച്ച് നാട്ടുനടപ്പനുസരിച്ചുള്ള വ്രതം പൂർത്തിയാക്കാനാകുമൊ?

    ReplyDelete
    Replies
    1. ഈ പറയുന്ന നാല്‍പ്പത്തൊന്നു ദിവസ വ്രതം എടുത്ത് എത്ര ആണുങ്ങള്‍ മലകയറുന്നുണ്ട്..? കന്നിമല ചവിട്ടാനല്ലേ 41 ദിവസവ്രതം 90% ആള്‍ക്കാരും നോക്കാറുള്ളൂ...? ചോദ്യത്തിന് ഒരു മറുചോദ്യമല്ലാ.. പക്ഷെ അതല്ലേ ശരി..

      Delete
  19. മറ്റൊരു വിളംബരം ഉണ്ടാകട്ടെ! മനോജ്‌ ന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടട്ടെ !മാറി ചിന്തിച്ചതിനു അഭിനന്ദനങ്ങൾ !മാറ്റത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു .

    ReplyDelete
  20. മറ്റൊരു വിളംബരം ഉണ്ടാകട്ടെ! മനോജ്‌ ന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടട്ടെ !മാറി ചിന്തിച്ചതിനു അഭിനന്ദനങ്ങൾ !മാറ്റത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു .

    ReplyDelete
  21. ശബരിമലയില്‍ സ്ത്രീകള്‍ നിഷിദ്ധരായത് മറ്റൊരു കാരണം കൊണ്ടാകും എന്നാണ് എന്‍റെ കണക്കു കൂട്ടല്‍......മാലയിട്ടു പിറ്റേന്നും ഏഴുദിവസം കഴിഞ്ഞും പന്ത്രണ്ടാം പൊക്കവും ഒക്കെ മല കയറുന്നത് ഇന്നത്തെ new generation ശീലമാണ്. ആദ്യ കാലങ്ങളില്‍ നാല്പ്പതിയോന്നു ദിവസത്തെ കഠിന വ്രതശുദ്ധിയോടെ അല്ലാതെ ആര്‍ക്കും മല കയറാന്‍ സാധ്യമായിരുന്നില്ല. സ്ത്രീകള്‍ക്ക് ഒരിക്കലും നാല്പ്പതിയോന്നു ദിവസം തുടര്‍ച്ചയായി വ്രതശുദ്ധി യോടെ ഇരിക്കാന്‍ സാധിക്കില്ല....അതിനിടയില്‍ ആര്‍ത്തവം സംഭവിച്ചിരിക്കും. ആര്‍ത്തവ ദിവസങ്ങളില്‍ ഒരു സ്ത്രീയും ഒരു അമ്പലത്തിലും ഇന്നും കയറാറില്ലല്ലോ....!

    ReplyDelete
  22. ശബരിമല വലിയ സംഭവം അല്ല . എന്‍റെ കൗമാരകാലത്തുപ്ലും മലബാറില്‍ ശബരിമാലക്ക് വലിയ പ്രശസ്തിയില്ല. തെക്കന്‍ കേരളത്തില്‍ ഗുരുവായുരിനും . ഇന്നത്തെ പത്തനം തിട്ട ,കോട്ടയം ജില്ലകളിലെ കുടിയേറ്റക്കാര്‍ ആണ് ശബരിമല മലബാരികളെ കയറ്റിയത്. അതുപോലെ മലബാറികളും മധ്യ കേരളക്കാരുമായ സര്‍ക്കാര്‍ പോലിസ് ഉദ്യോഗസ്ഥരും. അന്ന് കേട്ട് നിറച്ചു അയ്യപ്പന്മാര്‍ നടന്നു നീങ്ങുമ്പോള്‍ ആബാലവൃദ്ധം ജനം കണ്ണീരോടെ യാത്ര അയക്കും. ഭാര്യമാര്‍ പൊട്ടിക്കരഞ്ഞു ബോധാരഹിതാകൌം. ഭര്‍ത്താക്കന്മാരുടെ കയ്യിലിരിപ്പ് അവര്‍ക്കല്ലേ ശരിക്ക് അറിയൂ! വൃതം തെറ്റിച്ചാല്‍ മലകയറുമ്പോള്‍ പുലി പിടിക്കും എന്നാണല്ലോ / ഏതാനും കൊല്ലം പിന്നിട്ടപ്പോള്‍ ശ ബരിമല പോക്ക് വ്യാപകമായി .ദളിത്‌ ചെറുപ്പക്കാര്‍ വ്യാപകമായി ശബരി മല വൃതം എടുത്തു പോകാന്‍ തുടങ്ങി. ആകാലത്ത് അവര്‍ക്ക് സ്വാമി എന്നാ നിലയില്‍ കിട്ടുന്ന ബഹുമാനം -തുല്യ പരിഗണന , കൂടാതെ മദ്യപിച്ചു വഴക്കുണ്ടാക്കുന്നതില്‍ നിന്നുള്ള താല്‍ക്കാലിക വിരാമം തുടങ്ങിയവ അവരുടെ കുടുംബങ്ങളെ സന്തോഷിപ്പിച്ചു. കൂടാതെ കേരളത്തിനു പുറത്തു അയ്യപ്പ സേവാസംഘവും ആളുകളെ ശബരിമാലക്ക് കൊണ്ടുപോകുന്നത് ഉപജീവന മാര്‍ഗമായി തീര്‍ന്നവരും ചേര്‍ന്ന് ശബരിമലയെ കൂടുതല്‍ തിരക്കുള്ള കാര്‍ണിവെല്‍ ആക്കിമാറ്റി. തുടര്‍ന്ന് ജീപ്പുകാര്‍ , ഇപ്പോള്‍ ടൂറിസ്റ്റ് ബസുകാര്‍ എല്ലാം ഈ സ്ഥാനം ഏറ്റെടുത്തു . തീര്‍ഥാടന ടൂറിസത്തിന്‍റെ സംഘാടകരും ഗുണഭോക്താക്കളും ആണ് അവര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍ തുങ്ങി ഇതില്‍ നിന്ന് ലാഭം കൊയ്യുന്നവര്‍ എത്രയോ ആണ്.. ശബാരി മലയിലേക്കു നടന്നു വന്നാല്‍ മതി , പഴയ രീതിയില്‍, എന്ന് തീരുമാനം ഉണ്ടായാല്‍ രാഹുല്‍ ഈശ്വര്‍ ചോദിക്കും എന്ത് ശ ബരിമല ഇതു ശ ബരിമല.

    ReplyDelete
  23. 1. മേലെ വീഡിയോയിൽ സംസാരിച്ച സ്ത്രീ പച്ചക്കള്ളം പറഞ്ഞ് മതവൈരം ഉണ്ടാക്കുകയാണ്.

    യംങ് ലോയേഴ്സ് അസോസിയേഷൻ എന്ന സംഘടന മുഖാന്തിരം 5 ഹിന്ദു സ്ത്രീകളാണ് കോടതിക്ക് നിവേദനം കൊടുത്തത്. കേസ് വാദിക്കുന്നതും ഹിന്ദു വക്കീലാണ്. അഞ്ചു വർഷം മുൻപ് കൊടുത്തതാണ്.
    ഈ പാവം ഖാൻ ഇപ്പോൾ ആ സംഘടനയുടെ ഭാരവാഹിയാണ്. 2 വർഷമേ ആയുള്ളൂ അയാൾ ചുമതലയിൽ വന്നിട്ട് .
    പെണ്ണുമ്പിള്ളയുടെ ആദ്യവാദം തന്നെ ദുരുദ്ദേശമുള്ള നുണയാണ്.
    ശബരിമലയിൽ രജസ്വലകളായ സ്ത്രീകളെ വിലക്കുന്നത്
    ശരീരശാസ്ത്രപരമായോ, ഭരണഘടനാപരമായോ, ചരിത്രപരമായോ, സാമാന്യ നീതിബോധത്തിന്റെ അടിസ്ഥാനത്തിലോ, ഹിന്ദു മതത്തിന്റെ ദർശനമായ വേദാന്തത്തിന്റെ അടിസ്ഥാനത്തിലോ, ഇതിഹാസപുരാണങ്ങളുടെ അടിസ്ഥാനത്തിലോ, വേദോപനിഷത്തുകളുടെ അടിസ്ഥാനത്തിലോ, ഐതിഹ്യത്തിന്റെയോ, മിത്തിന്റെയോ അടിസ്ഥാനത്തിലോ, ഇന്നത്തെ കാലിക സാഹചര്യത്തിന്റെ അടിസ്ഥാനത്തിലോ ഒന്നും യാതൊരു വിധത്തിലും നീതീകരിക്കാനാവാത്തതാണ്. ഒരു ന്യായവുമില്ലാത്ത ആചാരം അനാചാരമാണ്. അത്തരം ആചാരങ്ങളെ ന്യായീകരിക്കുന്ന വിശ്വാസം അന്ധവിശ്വാസമാണ്.

    അത്തരം അനാചാരങ്ങൾ മാറിയിട്ടുണ്ട്. മാറുക തന്നെ ചെയ്യും.

    ReplyDelete
  24. Acharangalum viswasangalum erikkunna pole erunnal mathi. Arude achante acharu pottiyalum serii.

    ReplyDelete